ഇതാണ് ദിവസവും വ്യായാമം ചെയ്താല്‍ ലഭിക്കുന്ന ആറ് ഗുണങ്ങള്‍

|
Views: 2585
0 0
ഇതാണ് ദിവസവും വ്യായാമം ചെയ്താല്‍ ലഭിക്കുന്ന ആറ് ഗുണങ്ങള്‍
Read Time:6 Minute, 18 Second
നമ്മുടെ ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഘടകങ്ങളിൽ ഒന്നാണ്ദൈനം ദിന വ്യായാമം. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ളൊരു മനസ്സുണ്ടാകു എന്നാണല്ലോ പറയുന്നത്. ഇതിൽ നിന്ന് തന്നെ വ്യായാമത്തിന്റെ പ്രധാന്യം മനസ്സിലാക്കാം. നിങ്ങളുടെ മാനസികാവസ്ഥ ശരിയാക്കുന്നതു മുതൽ നിങ്ങളുടെ ആത്മവിശ്വാസം കൂട്ടാൻ വരെ ഇവയ്ക്ക് സാധിക്കും. പ്രായ-ലിംഗ ഭേദമെന്യേ എല്ലവർക്കും ഗുണകരമാണിത്.
 Up to 75% off | Treadmills & exercise bikes| വ്യായാമം ചെയ്യാനുള്ള ഉപകരണങ്ങൾഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക 
 ആരോഗ്യമുള്ള മുതിർന്നവർക്ക് എയ്റോബിക്, സ്ട്രെങ്ത് ട്രെയ്നിങ്ങ് വ്യായാമങ്ങളാണ് യു.എസ്. ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആന്റ് ഹ്യൂമൻ സർവീസസ് ശുപാർശ ചെയ്യുന്നത്. വ്യായാമത്തിലൂടെ ലഭിക്കുന്ന ഗുണങ്ങൾ ചെറുതൊന്നുമല്ല. പല തരത്തിലും ഇത് നമ്മെ സഹായിക്കുന്നുണ്ട്.
1. ശരീരഭാരം നിയന്ത്രിക്കുന്നു
 വ്യയാമം അമിതഭാരം കുറയ്ക്കാൻ സഹായിക്കും. മാത്രമല്ല അനാവശ്യമായി ഭാരം കൂടുന്നതിൽ നിന്നും നിങ്ങളെ രക്ഷിക്കുന്നു. എത്രത്തോളം കായിക പ്രവർത്തനത്തിൽ ഏർപ്പെടുന്നോ കാലറിയും അതിനനുസരിച്ച് കുറയും. ജിമ്മിലേക്ക് എന്നും പോകുന്നത് വളരെ മികച്ച കാര്യമാണ്. പക്ഷേ മിക്കവാറും പേർക്ക് ഇതിനായി സമയം ലഭിക്കാറില്ല. അതുകൊണ്ട് തന്നെ വീടുകളിൽ ജിം സെറ്റ് ചെയ്യാം. വ്യായാമത്തിന്റെ ഫലങ്ങൾ കൂടുതലായി ലഭിക്കുന്നതിന് ദിവസം മുഴുവൻ ആക്ടീവായിരിക്കാൻ ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ എലിവേറ്ററുകൾക്ക് പകരം പടികൾ കയറുന്നത് ശീലമാക്കൂ.
2. ആരോഗ്യസ്ഥിതി മെച്ചപ്പടുത്തുന്നു, രോഗങ്ങളെ ചെറുക്കുന്നു
 ഹൃദ്രോഗത്തെക്കുറിച്ച് ആശങ്കയോ? ഉയർന്ന രക്തസമ്മർദം കുറയ്ക്കാൻ ആഗ്രഹിക്കുന്നോ? നിങ്ങളുടെ നിലവിലെ ശരീരഭാരം എത്രതന്നെയാവട്ടെ എന്നും ആക്ടീവായിരിക്കുന്നത് നല്ല കൊളസ്ട്രോൾ കൂട്ടുകയും ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുന്നു. ദിവസേനയുള്ള വ്യായാമം രക്തയോട്ടം സുഗമമാക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
സ്ഥിരമായി വ്യായാമം ചെയ്യുന്നത് താഴെ പറയുന്ന നിരവധി ആരോഗ്യപ്രശ്നങ്ങൾ തടയാനും നിയന്ത്രിക്കാനും സഹായിക്കുന്നു.
  • സ്ട്രോക്ക്
  • മെറ്റബോളിക്ക് സിൻഡ്രം
  • ഉയർന്ന രക്തസമ്മർദ്ദം
  • ടൈപ്പ് രണ്ട് പ്രമേഹം
  • വിഷാദം
  • ഉത്കണ്ഠ
  • കാൻസർ
  • ആർത്രൈറ്റിസ്
3. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു
കടുത്ത സമ്മർദം ദിവസം മുഴുവൻ നിങ്ങളെ അലട്ടുന്നുണ്ടോ? ജിമ്മിൽ അല്പനേരം ചെലവിടുന്നതോ ചെറിയ നടത്തമോ സമ്മർദം കുറയ്ക്കാൻ സഹായിക്കും. ദിവസവുമുള്ള വ്യായാമം തലച്ചോറിലെ രാസവസ്തുക്കളെ സ്റ്റിമുലേറ്റ് ചെയ്യും. ഇത് നിങ്ങളെ സന്തോഷത്തോടെയിരിക്കാൻ സഹായിക്കും. റിലാക്സ്ഡായിരിക്കാനും, ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കും. നിങ്ങളുടെ ആത്മവിശ്വസം വർധിപ്പിക്കുന്നതിലും വ്യായാമം ഒരു പ്രധാന പങ്കു വഹിക്കുന്നു.
4. ഊർജം വർധിപ്പിക്കുന്നു 
ദിവസേനയുള്ള ജോലികൾ ചെയ്യുന്നതിൽ നിങ്ങൾക്ക് ഊർജം കുറവുണ്ടോ? എങ്കിൽ ദിവസേനയുള്ള വ്യായാമം ശീലമാക്കൂ. ഇതുവഴി പേശികളുടെ ശക്തി മെച്ചപ്പെടുത്താനും സഹിഷ്ണുത നിലനിർത്താനും സഹായിക്കുന്നു. വ്യായാമം നിങ്ങളുടെ കോശങ്ങളിലേക്ക് ഓക്സിജനും പോഷകങ്ങളും എത്തിക്കുകയും നിങ്ങളുടെ ഹൃദയത്തെ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ആരോഗ്യം മെച്ചപ്പെടുമ്പോൾ, ദൈനംദിന ജോലികൾ കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് കൂടുതൽ ഊർജം ലഭിക്കും.
5. നല്ല ഉറക്കം
നന്നായി ഉറങ്ങാൻ കഷ്ടപ്പെടുന്നോ? ദിവസേനയുള്ള വ്യായാമം വേഗത്തിലുറങ്ങാനും, നല്ല ഉറക്കം കിട്ടാനും സഹായിക്കും. ഉറക്കത്തിന് തൊട്ടു മുൻപുള്ള വ്യായാമം ഒഴിവാക്കുക. ഇത് ഉറക്കത്തിന്റെ സമയത്ത് ആവശ്യത്തിലധികം ഊർജം നൽകുന്നതിനാൽ നേരത്തെയുളള ഉറക്കത്തിന് തടസ്സമാകുന്നു.
6. രസകരവും സാമൂഹികവും 
വ്യായാമം ആസ്വാദ്യകരമായ ഒന്നാണ്. കുടുംബം കൂട്ടുകാർ എന്നിവരെയും ഉൾപ്പെടുത്തിയിട്ടുള്ള ജോയിന്റ് എക്സസൈസുകളും നല്ലതാണ്. ഡാൻസ് ക്ലാസ്സുകൾ, ഹൈക്കിങ്ങ് ട്രയലുകൾ, സോക്കർ പ്രാക്ടീസിങ്ങ് എന്നിവ ബോറടിപ്പിക്കുന്ന ജീവിത ശൈലിയിൽ നിന്ന് ആശ്വസമേകാൻ സഹായിക്കും.
Ads

Content Highlights: Importance of daily workout

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
Ads

Similar Posts

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply